Grfths & vhss beypore നാഷണൽ സർവീസ് സ്കീം യൂണിറ്റ് ദ്വിദിന സഹവാസ ക്യാമ്പ് 'ജൈവം' സംഘടിപ്പിച്ചു

ponnani channel
By -
0
ഗവണ്മെന്റ് റീജിയനൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂൾ & വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ,ബേപ്പൂർ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 24 ശനി 25 ഞായർ എന്നീ ദിവസങ്ങളിൽ ദ്വിദിന സഹവാസ ക്യാമ്പ് 'ജൈവം' സംഘടിപ്പിച്ചു കോഴിക്കോട് കോർപറേഷൻ കൗൺസിലർ രജനി തോട്ടുങ്ങൽ എൻ. എസ്. എസ്.പതാക ഉയർത്തുകയും, ക്യാമ്പിന്റെ ഉത്ഘാടനവും നിർവഹിച്ചു
പി. ടി. എ.പ്രസിഡന്റ്‌ സ്വപ്ന കെ.പി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രസ് യമുന. പി, എസ്.എം. സി.വർക്കിംഗ്‌ ചെയർമാൻ മുസ്തഫ. കെ. വി, എൻ. എസ്. എസ്. പ്രോഗ്രം ഓഫീസർ ജയൻ. വി എന്നിവർ പ്രസംഗിച്ചു. ക്വിറ്റ് ഇന്ത്യ ദിനത്തിൽ എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
        ക്യാമ്പിന്റെ ഭാഗമായി പങ്കാളിത്ത ഗ്രാമത്തിൽ ഭാരതീയ ചികിത്സ വകുപ്പുമായി സഹകരിച്ചു കൊണ്ട് 'സുഖദം 'സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ യൂറിക് ആസിഡ് പരിശോധനയും ഉണ്ടായിരുന്നു. രോഗികൾക്ക് സൗജന്യമായി മരുന്നും നൽകി.ക്യാമ്പിന് ബേപ്പൂർ ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഡിപെൻസറി യിലെ മെഡിക്കൽ ഓഫീസർ ഡോ :ഹൃദ്യ ടി കെ, ഡോ :ധന്യ, ജിഷ വി എസ് ശ്രീഷ്മജ
എൻ പി,ഓലശ്ശേരി റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സബാഹ്, ഹാരിസ് എൻ. പി.
 എന്നിവർ നേതൃത്വം നൽകി.ഗൂഫിക് കമ്പനിയുടെ നേതൃത്വത്തിലാണ് സൗജന്യ 
യൂറിക് ആസിഡ് പരിശോധന നടത്തിയത്.
യോഗ ഇൻസ്‌ട്രക്ടർ ഗായത്രി വൊളണ്ടിയർമാർക്ക് യോഗയിൽ പരിശീലനം നൽകി. വയനാടൊരുക്കത്തിന് എൽ
. ഇ. ഡി.ബൾബ് വില്പനയിലൂടെ വിദ്യാർഥികൾ ദുരിതാശ്വാസ ഫണ്ട്‌ ശേഖരിച്ചു. കൂട്ടു കൂടാം കൂടൊരുക്കാം എനർജി സെഷന് പ്രമുഖ മാധ്യമ പ്രവർത്തകനും, ചലച്ചിത്ര പ്രവർത്തകനുമായ കുഞ്ഞാപ്പ
നേതൃത്വo നൽകി. വനിത ശിശു വികസന വകുപ്പു മായി സഹകരിച്ചു കൊണ്ട് ലിംഗ വിവേചന അക്രമങ്ങൾക്കും സ്ത്രീ ചൂഷണങ്ങൾക്കുമെതിരെ സമം ശ്രേഷ്ഠം പദ്ധതിയുടെ ഭാഗമായി ജൻഡർ പാർലിമെന്റ്, സമത്വ ജ്വാല എന്നിവയും നടന്നു. വൊളണ്ടിയർമാരുടെ കലാപരിപാടികളും ക്യാമ്പ് അവലോകനവും നടന്നു.ഫാത്തിമ നിദ, പിയൂഷ്‌ എന്നിവർ' ജൈവം' ക്യാമ്പ് പേപ്പർ റിലീസ് ചെയ്തു.എൻ. എസ്.എസ്. ക്ലസ്റ്റർ കോർഡിനേറ്റർ രാജേഷ് എസ്. വി. ക്യാമ്പ് സെന്റർ സന്ദർശിച്ചു. പ്രിൻസിപ്പൽ ആയിഷ സജ്‌ന എം, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ജയൻ. വി, സ്റ്റാഫ് സെക്രട്ടറി ഷിയാസ് കെ. പി.,അരുൺ അലോഷ്യസ്,നിധീഷ് നടേരി, ഗ്രീൻസി ഷാജി, ലീന ഷജ്ലു, എൻ. എസ്. എസ്. റിസോഴ്സ് പേഴ്സൺ ടീം മെമ്പർ മുഹമ്മദ് സക്കീർ പി. പി, രാജൻ നെല്ലിക്കോട്ട്, പി. ടി. എ. വൈസ് പ്രസിഡന്റ്‌ നിയാസ്.പി, വൊള lണ്ടിയർ ലീഡർമാരായ മുഹമ്മദ്‌ സ്വാലിഹ് എൻ. പി., ഫാത്തിമ നിദ എൻ. പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)