msf മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ലാ കമ്മിറ്റി അംഗം
അർഷാദ് തറയിട്ടാൽ എന്നിവരെ കള്ളക്കേസിൽപ്പെടുത്തി ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് msf പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടം ജംഗ്‌ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. msf നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സൽമാൻ ഫാരിസ് അധ്യക്ഷത വഹിച്ചു. msf സംസ്ഥാന കമ്മിറ്റി അംഗം റാഷിദ് കോക്കൂർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ഹന്നാൻ മരാമുറ്റം, നിയോജകമണ്ഡലം പ്രസിഡന്റ് ഉവൈസ് പൊന്നാനി, ഷാരോൺ, അസ്‌ലം ആനപ്പടി, ഷഹീൻ പള്ളിക്കര, ജാബിർ പള്ളിക്കടവ്, സുഹൈർ വളവ്, സബീൽ ബിയ്യം എന്നിവർ നേതൃത്വം നൽകി.