പൊന്നാനി എം.എൽ.എ ഓഫീസിന് മുന്നിൽ ചൂണ്ടയിട്ട് യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം

ponnani channel
By -
1 minute read
0
പൊന്നാനി: പൊന്നാനി തൃക്കാവിലെ എം.എൽ എ യുടെ ക്യാമ്പ് ഓഫീസിന് മുന്നിലെ റോഡ് തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് എം. എൽ . എ ഓഫീസിന് മുന്നിൽ ചൂണ്ടയിട്ട് യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം.....

നഗരത്തിലെ റോഡുകളെല്ലാം തകർന്ന സാഹചര്യത്തിൽ എം.എൽ.എയുടെ ക്യാമ്പ് ഓഫീസിന് മുന്നിലെ റോഡ് പോലും കുളമായി കിടക്കുന്ന സാഹചര്യം നഗരസഭക്ക് തന്നെ നാണക്കേടാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. കുളത്തിന് സമാനമായ റോഡിൽ മീൻ പിടിച്ചാണ് പ്രതിഷേധിച്ചത്. നിരവധി യാത്രക്കാരാണ് റോഡിലെ കുഴികളിൽ വീണ് മാരകമായി പരിക്കുകൾ പറ്റി ചികിത്സയിലുള്ളത്.....

മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡുകൾ ശരിയാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാത്തത് ജനങ്ങളിൽ ഏറെ പ്രയാസം സൃഷ്ട്ടിക്കുന്നുണ്ട്. തകർന്ന റോഡുകളുടെ അറ്റകുറ്റപണി സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവാത്തത് എം.എൽ.എ യുടെ പിടിപ്പു കേട് മൂലമാണെന്നും, പൊന്നാനിയുടെ എം.എൽ.എയും, ചെയർമാനും റബ്ബർ സ്റ്റാമ്പുകളായി മാറിയെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കുറ്റപ്പെടുത്തി. അനുപമ മുരളീധരൻ, ആയിഷ അബ്ദു, ഷബ്ന ആസ്മി, മിനി ജയപ്രകാശ്, റാഷിദ് നാലകത്ത്, കെ.എം ഇസ്മായിൽ, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)