പൊന്നാനി നഗരസഭയിലേക്ക് UDF നടത്തിയ മാർച്ച്‌നോട്‌ അനുബന്ധിച്ചു കേസെടുത്ത UDF നേതാക്കളടക്കമുള്ളവർക്ക് ജാമ്യം ലഭിച്ചു.

ponnani channel
By -
0
ജനകീയ വിഷയത്തിൽ പൊന്നാനി നഗരസഭയിലേക്ക് UDF നടത്തിയ മാർച്ച്‌നോട്‌ അനുബന്ധിച്ചു കേസെടുത്ത UDF നേതാക്കളടക്കമുള്ളവർക്ക് ജാമ്യം ലഭിച്ചു.

പൊന്നാനി:കഴിഞ്ഞ ദിവസം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,മാലിന്യ സംസ്കരണം പരാജയപ്പെട്ട നഗരസഭാ തട്ടികൂട്ട് അവാർഡ് ഷോ കാണിക്കുന്നുവെന്നും,...

പൊന്നാനി നഗരസഭാ ചെയർമാൻ റബ്ബർ സ്റ്റാമ്പായി പിൻ സീറ്റ്‌ ഭരണം നടക്കുന്നതെന്നും വ്യാപാരി ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന നഗരസഭ ഭരണസമിതി പരാജയമാണെന്നും ആരോപിച്ചു UDF നടത്തിയ മാർച്ചിൽ പങ്കെടുത്ത 12നേതാക്കൾക്കും പ്രവർത്തകർക്കെതിരെയും കേസ് എടുത്തിരുന്നു.....

പൊന്നാനി മുൻസിഫ് മാജിസ്‌ട്രേറ്റ് മുമ്പാകെ അഡ്വ.എൻ എ ജോസഫ് നൽകിയ മുൻ‌കൂർ ജാമ്യ ഹരജിയിൽ ബഹു:കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നിസാർ എം പി, നബീൽ നൈതല്ലൂർ മിനി ജയപ്രകാശ്,ഫാത്തിമ സജീർ,പവിത്രകുമാർ എൻ ഫസലുറഹ്മാൻ,പി സകീർ,ഇല്യാസ് മൂസ നാസർ പി ടി,റാഷിദ്‌ നാലകത്ത്,റഫീഖ് എം കെ എന്നിവർക്കെതിരെയുള്ള കേസിൽ ആണ് ജാമ്യം ലഭിച്ചത്.വി വി ഹമീദ്,പത്മനാഭൻ എന്നിവർ പ്രതികൾക്ക് വേണ്ടി ജാമ്യക്കാരായി....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)