റോഡുകളുടെ അറ്റകുറ്റപ്പണി അധികൃതർ നിസ്സംഗത അവസാനിപ്പിക്കുക

ponnani channel
By -
0 minute read
0
പൊന്നാനി:പൊന്നാനി മുൻസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിൽ തടസ്സം വരുത്തുന്ന രീതിയിൽ റോഡുകൾ തകരുന്നതിന് പരിഹാരം കാണാതെ നിസ്സംഗത പുലർത്തുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയും മാപ്പർഹിക്കാത്ത കുറ്റവുമാണെന്ന്  കമ്മ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറം (സി.വൈ.എസ്.എഫ്) ജനറൽ ബോഡി യോഗം കുറ്റപ്പെടുത്തി....

       റോഡുകളിൽ രൂപപ്പെട്ട ഗർത്തങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കാരണം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും അധികാരികൾ മൗനം തുടരുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു...

        ചെയർമാൻ എ. കെരീമുള്ള അധ്യക്ഷത വഹിച്ചു. എ.എം സഫറുള്ള യൂസഫ് , യാസിർ അറഫാത്ത്, പി.പി സുബൈർ, വി.ഉസ്മാൻ, വി. എം. അശ്റഫ് പ്രസംഗിച്ചു. സെക്രട്ടറി പി.പി കെരീം സ്വാഗതവും അജ്‌സൽ മുഹമ്മദ് നന്ദിയും പറഞ്ഞു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)