ഓണാഘോഷത്തോടനുബന്ധിച്ച് പൊന്നാനി സ്പോർട്സ് അസോസിയേഷൻ മിനി മരത്തോൺ സംഘടിപ്പിച്ചു.

ponnani channel
By -
1 minute read
0
 മാരത്തോൺ ഫ്ലാഗ് ഓഫ് പൊന്നാനി എംഎൽഎ ശ്രീ നന്ദകുമാർ നിർവഹിച്ചു. ആയിരത്തിലധികം കായികതാരങ്ങൾ മാറ്റി ഉരച്ച മിനി മാരത്തോൺ മത്സരത്തിൽ പൊന്നാനി മുനിസിപ്പാലിറ്റിക്ക് അകത്ത് നിന്ന് മത്സരിച്ച ഇല്യാസ് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം അമീനും മൂന്നാം സ്ഥാനം ആശിക്കും കരസ്ഥമാക്കി. കേരളക്കരയിലെ ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരൻ കോഴിക്കോടിന്റ നബീൽ ഒന്നാം സ്ഥാനം നേടി,തൃശൂർ ജോൺസൻ രണ്ടാം സ്ഥാനവും, ആലപ്പുഴ നവീൻ 3 സ്ഥാനവും നേടി..വനിതകളിൽ 1st- Fathimathul Misriya
2nd-Arsha sherin
3rd- Shibna subi .എന്നിവർ സ്ഥാനങ്ങൾ കരസ്തമാക്കി. സമാപന സമ്മാനദാന ചടങ്ങിൽ പൊന്നാനിയിലെ കായിക ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് ശ്രീ സുൽഫിക്കറിനെ എക്സൈസ് എസ് ഐ പ്രദീപ്കുമാർ സാർ പൊന്നാട അണിയിച്ചു ആദരിച്ചു. ആദരിച്ചു പൊന്നാനി മുനിസിപ്പൽ ചെയർമാൻ ആറ്റുപുറം ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് മനാഫ് ചുള്ളിക്കൽ അധ്യക്ഷത വഹിച്ചു. ജവാദ് സ്വാഗതം പറഞ്ഞു, എസ് കെ മുസ്തഫ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)