ഫിഖ്ഹ് സമ്മേളനം സമാപിച്ചു

ponnani channel
By -
0
കോഴിക്കോട് : ഇസ് ലാമിക കർമ്മശാസ്ത്രത്തെ വൈവിധ്യ വായനക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫിഖ്ഹ് സമ്മേളനം സമാപിച്ചു. 

ഇസ് ലാമിക കർമ്മശാസ്ത്ര രംഗത്തെ നൂതന വിഷയങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളും പഠനങ്ങളുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. രാവിലെ ഒൻപതു മുതൽ വൈകീട്ട് ആറ് വരെ നടന്ന ഫിഖ്ഹ് സമ്മേളനത്തിന് പ്രഗത്ഭ കർമശാസ്ത്ര പണ്ഡിതർ നേതൃത്വം നൽകി. കർമശാസ്ത്രത്തിൻ്റെ സാമൂഹിക സാംസ്കാരിക ഭാവം , ഫിഖ്ഹിൻ്റെ വിശാല ലോകം , അവയവമാറ്റം അവയവ ദാനം , കർമശാസ്ത്രത്തിൻ്റെ പുതിയകാല വായനകൾ , അനന്തരാവകാശ നിയമങ്ങൾ , ഫിഖ്ഹിൻ്റെ പരിസ്ഥിതി വായനകൾ , മദ്ഹബ് , വിവാഹമോചന നിയമങ്ങൾ , സാമൂഹിക ക്ഷേമം സകാതിൻ്റെ ഇടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന പഠനങ്ങൾക്ക് ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് , മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ,ജലീൽ സഖാഫി ചെറുശ്ശോല , അലവി സഖാഫി കൊളത്തൂർ , അബ്ദു റശീദ് സഖാഫി ഏലംകുളം , കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ , ഡോ. ഉമറുൽ ഫാറൂഖ് സഖാഫി എന്നിവർ നേതൃത്വം നൽകി. സ്റ്റേറ്റ്‌ ദഅവ പ്രസിഡന്റ് റഹ്മതുള്ള സഖാഫി എളമരം അധ്യക്ഷത വഹിച്ചു.


സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ് ലിയാരുടെ നേതൃത്വത്തിൽ വിളക്കത്തിരിക്കൽ ദർസും നടന്നു. എസ്‌വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ത്വാഹ അസ്സഖാഫി,
ഇകെ മുഹമ്മദ്‌ കോയ സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ , സയ്യിദ്‌ ഹബീബ്‌ തുറാബ്‌ സഖാഫി, കാസിം കോയ സാഹിബ്‌, സീതിക്കോയ തങ്ങൾ, ഉമർ ഓങ്ങല്ലൂർ സംസാരിച്ചു. വിവിധ വിഷയങ്ങളിലുള്ള പ്രബന്ധ അവതരണങ്ങളും സമ്മോനത്തിലുണ്ടായി.

എഴുപതു വർഷം പൂർത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആഘോഷിക്കുകയാണ്. " ഉത്തരവാദിത്തം ; മനുഷ്യപ്പറ്റിൻ്റെ രാഷ്ടീയം " എന്ന പ്രമേയത്തിൽ പ്ലാറ്റിനം ഇയറിനോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് അതിൻ്റെ ഭാഗമായാണ് ഫിഖ്ഹ് സമ്മേളനം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)