പൊന്നാനി: വന്നേരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊന്നാനി ഉപജില്ലാ സ്കൂൾ ഗെയിംസ് ഷട്ടിൽ ബാഡ്മിന്റൺ അണ്ടർ-17 ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യന്മാരായി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ...
ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിഷ സിംന സിംഗിൾസിലും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മന്ന സാലിഹും പത്താം ക്ലാസ്സ് വിദ്യാർത്ഥിനി അഫീയ എന്നിവർ ഡബിൾസിലും മാറ്റുരച്ച് കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളായ നിദ. എം.എം, തൻഹ എൻ.കെ എന്നിവരായിരുന്നു ടീമിലുണ്ടായിരുന്ന മറ്റു രണ്ടു പേർ...
കഴിഞ്ഞ അധ്യയന വർഷത്തിലും ആയിഷ സിംനയും മന്ന സാലിഹും സബ്ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരാവുകയും ആലത്തിയൂർ ദാറുൽ ഖുർആൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു...
കൂടാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം ജില്ലാ ഇൻക്ലൂസീവ് കായികോത്സവം മിക്സഡ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് മന്ന സാലിഹ് മലപ്പുറം ജില്ലാ ടീമിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു...
ഫോട്ടോ ക്യാപ്‌ഷൻ : വന്നേരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊന്നാനി ഉപജില്ലാ സ്കൂൾ ഗെയിംസ് ഷട്ടിൽ അണ്ടർ-17 ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യന്മാരായ പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ ടീം....