പോലീസ് അതിക്രമത്തിനെതിരെപൊന്നാനിയിൽ മുസ്ലിം ലീഗ് പ്രതിഷേധം

ponnani channel
By -
1 minute read
0

പൊന്നാനി : പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവതിയെ പൊന്നാനി സി ഐ, തിരൂർ ഡി വൈ എസ് പി, മലപ്പുറം എസ് പി തുടങ്ങിയവർ ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പൊന്നാനിയിൽ പോലീസിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.... 

കുറ്റാരോപിതരായ പോലീസുകാരെ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. 


പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷമീർ ഇടിയാട്ടയിൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ കെ ആർ റസാക്ക്, യു മുനീബ്, എംപി നിസാർ, യു അമാനുല്ല, റഫീഖ് തറയിൽ, ഫർഹാൻ ബിയ്യം, ഇല്യാസ് മൂസ, അക്ബർ എമറാൾഡ്, കെ എം മുഹ്സിൻ, ഉവൈസ് പൊന്നാനി, സി അസ്ലം, റാഷിദ് തെക്കേപ്പുറം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)