നിരവധി കേസുകളിൽ ഉൾപ്പെട്ട പൊന്നാനി മരക്കടവ് സ്വദേശി പുത്തൻ പുരയിൽ വീട്ടിൽ ചട്ടി അർഷാദിനെ പൊന്നാനി പോലീസ് അതിസാഹസികമായി പിടികൂടി.,

ponnani channel
By -
1 minute read
0
നിരവധി കേസുകളിൽ ഉൾപ്പെട്ട പൊന്നാനി മരക്കടവ് സ്വദേശി പുത്തൻ പുരയിൽ വീട്ടിൽ ചട്ടി അർഷാദിനെ പൊന്നാനി പോലീസ് അതിസാഹസികമായി പിടികൂടി., അടിപിടി, അക്രമം, മറ്റു കേസുകളിൽ പെട്ട ആക്രമികളുമായി ചേർന്ന് സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ അനേകം കേസുകളിൽ പ്രതിയാണ് ചട്ടി അർഷാദ്., ചട്ടി അർഷാദ് പൊന്നാനി ഹാർബറിന്റെ പരിസരത്ത് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം ഹാർബറിന്റെ പരിസരത്ത് എത്തിയപ്പോൾ ചട്ടി അർഷാദ് കടലിലേക്ക് എടുത്തു ചാടുകയും പോലീസ് സംഘം ബോട്ടിൽ കയറി പ്രതിയെ അതിസാഹസികമായി പിടി കൂടുകയും ആണ് ഉണ്ടായത്., പൊന്നാനി CI ജലീൽ കറുത്തേടത്തിന്റെ നിർദ്ദേശപ്രകാരം SI അരുൺ, SI രാജേഷ് S, പോലീസുകാരായ അരുൺദേവ്, ആനന്ദ്, സജിമോൻ, സജിൻ എന്നിവർ ചേർന്നാണ് പ്രതിയെ അതിസാഹസികമായി പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)