മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ponnani channel
By -
1 minute read
0

തിരൂരിലും പരിസരപ്രദേശങ്ങളിലും വില്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നിനത്തിൽ ഉൾപ്പെട്ട MDMA യുമായി യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ .പി. എസിന്റെ ലഹരിക്കെതിരെ കർശന നിലപാട് എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

 മാങ്ങാട്ടിരി സ്വദേശിയായ മാച്ചാലിൽ ധനുഷ് രാജ് (27)നെയാണ് 80ഗ്രാം MDMAയുമായി മാങ്ങാട്ടിരി ഭാഗത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്.

 തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിൽ ആയതെന്നാണ് പ്രാഥമിക നിഗമനം. തിരൂർ പോലീസ് 10 ദിവസം മുമ്പ് 45 ഗ്രാം എം ഡി എം എ യുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു റീമാന്റ് ചെയ്തിരുന്നു. 

തിരൂർ ഡി. വൈ. എസ്. പി ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ തിരൂർ ഇൻസ്‌പെക്ടർ ജിനേഷ് കെ .ജെ, സബ് ഇൻസ്‌പെക്ടർ സുജിത് ആർ. പി സീനിയർ സി.പി.ഒ അരുൺ സി.പി.ഒ മാരായ സതീഷ് കുമാർ, ധനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)