തൈഖോണ്ടോ: പന്ത്രണ്ടാമതും ഐ.എസ്.എസ്

ponnani channel
By -
0
പൊന്നാനി: ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ തൈഖോണ്ടോ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊന്നാനി ഉപജില്ലാ സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ പന്ത്രണ്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ പൊന്നാനി.

26 സ്വർണ്ണവും 3 വെള്ളിയും 5 വെങ്കലവും കരസ്ഥമാക്കിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

കൂടാതെ അണ്ടർ - 14 സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളെയും വിഭാഗത്തിലും അണ്ടർ - 17 ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും അണ്ടർ - 19 സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ഐ.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി...

സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ 26 വിദ്യാർത്ഥികൾ ഒക്ടോബർ 3,4 തിയ്യതികളിലായി മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ പൊന്നാനി സബ് ജില്ലക്കായി മാറ്റുരക്കും...

കഴിഞ്ഞ അധ്യയന വർഷത്തിൽ മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിലും പൊന്നാനി ഐ.എസ്.എസ്സായിരുന്നു ചാമ്പ്യന്മാർ...

കൂടാതെ സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ ഏറ്റവും മികച്ച ഒന്നാമത്തെ തൈഖോണ്ടോ സ്കൂളായി മാറിയതും ഐ.എസ്.എസ്സായിരുന്നു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)