സർക്കാറിൽ നിന്നും ശമ്പളമോ മറ്റു അവിഹിത ആനുകൂല്യങ്ങളോ യാതൊന്നുമില്ലാതെ പ്രവർത്തിക്കുന്ന മദ്റസകളും അതാതു മഹല്ലുകമ്മിറ്റികൾ പിരിച്ചെടുത്ത് നൽകി വരുന്ന ഏറ്റവും ചുരുങ്ങിയ വേതനത്തിന് സേവനം ചെയ്യുന്ന മദ്റസാദ്ധ്യാപകരുടെ ക്ഷേമത്തിനായി നിയമാനുസൃതം രൂപീകരിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡിന്റെയും പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ധ്വംസനവുമാണെന്ന് കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡംഗം സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. വഖ്ഫ് നിയമ ഭേദഗതി ശ്രമത്തിനു പിന്നാലെ മദ്റസകൾക്കു നേരെ കൊണ്ടുവരാൻ ശ്രമിക്കുന്ന അസഹിഷ്ണുതാപരമായ നീക്കങ്ങളെ നിയമപരമായും ജനാധിപത്യ രീതിയിലും ചെറുക്കാൻ മതേതര കക്ഷികളുംമത സംഘടനകളും മുനോട്ട് വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡിന്റെയും പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ധ്വംസനവുമാണെന്ന് കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡംഗം സിദ്ധീഖ് മൗലവി അയിലക്കാട്
By -
10/14/2024 07:17:00 PM0 minute read
0
Tags: