പൊന്നാനി: എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിലെ റോവർ സ്കൗട്ട് & ഗൈഡ് യൂണിറ്റ് തല ത്രിദിന ക്യാമ്പ് നവംബർ എട്ടാം തീയതി വെള്ളിയാഴ്ച തുടങ്ങി പത്താം തീയതി ഞായറാഴ്ച രണ്ടു മണിയോടുകൂടി സമാപിക്കുക യുണ്ടായി.
ക്യാമ്പിലെ ആദ്യദിനം ഫ്ലാഗ് ഹോസ്റ്റിങ് സെറിമണിക്ക് ശേഷം ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ സുധീഷ് കെ വി നിർവഹിക്കുകയുണ്ടായി.
തുടര്‍ന്ന് ഹൈക്കിങ് നിളയോര പാതയിൽ ബോട്ട് സവാരി കണ്ടൽക്കാടുകൾ, അഴിമുഖം, ഹാർബർ തുടങ്ങിയ ഇടങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് അംഗങ്ങൾ സന്ദർശിച്ചു,
തുടർന്ന് കർമ്മ റോഡിനോട് ചേർന്നുള്ള ICSR സെൻററിൽ വച്ച് പ്രൊഫസർ: ഇമ്പിച്ചിക്കോയ സാറിന്റെ നേതൃത്വത്തിൽ മെസഞ്ചർ ഓഫ് പീസ് എന്ന സെഷൻ നടക്കുകയുണ്ടായി.
രാത്രി 7 മണി മുതല്‍ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ സെഷൻ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ യൂണിറ്റ് അംഗങ്ങളിൽ അവബോധം ഉൾപ്പെടുത്തുന്നതിന് ഏറെ സഹായകരമായി. ആദ്യ ദിനത്തിൽ കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമിൽ അട്ടപ്പാടിയിൽ നിന്നുള്ള ഇരുള നൃത്തം കലാകാരന്മാർ മരുതൻ & വിനോദ് തുടങ്ങിയവരുടെ പാട്ടും നൃത്തവും പരമ്പരാഗതമായ വാദ്യോപകരണങ്ങളുടെ ഉപയോഗവും ക്യാമ്പിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
രണ്ടാംദിനത്തിൽ കാലത്ത് 5.30ന് ബി പി സിക്സ് എക്സൈസ്ഓടുകൂടി ക്യാമ്പ് അംഗങ്ങളുടെ അന്നേ ദിനത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൻറെ സഹകരണത്തോടെ പൊന്നാനി താലൂക്ക് എംഇഎസ് കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ റോവർ സ്കൗട്ട് & ഗൈഡ് യൂണിറ്റ് അംഗങ്ങളുടെ സേവനം രോഗികൾക്കും സംഘാടകർക്കും ഏറെ സഹായകരമായി.
തുടർന്ന് കൃഷി നല്ലപാഠം "കാർഷിക രീതികളും അനുവർത്തിക്കേണ്ട കാര്യങ്ങളും" എന്ന പ്രമേയത്തിൽ പൊന്നാനി എംഇഎസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ: ബേബി സാറിന്റെ വെളിയങ്കോട് വീട്ടിൽ കൃഷിയിടങ്ങൾ സന്ദർശിക്കുകയും,
കൃഷി കൃഷിരീതികളെ കുറിച്ചുള്ള ക്ലാസ്സും സാറിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
പൊന്നാനി പോലീസ് ആൻഡ് ട്രാഫിക് ഡിപ്പാർട്ട്മെൻറ് സഹകരണത്തിൽ ട്രാഫിക് അവയർനെസ് ക്ലാസും ഫീൽഡ് വർക്കുകളും നടന്നു. പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, നിപുൺ ടെസ്റ്റുകൾക്ക് ആവശ്യമായ തിയറി & പ്രാക്ടിക്കൽ സെഷനുകൾ പൂർത്തീകരിച്ച് യൂണിറ്റ് ടെസ്റ്റ് ഓടുകൂടി അന്നേ ദിവസത്തെ വിവിധ സെഷനുകൾ അവസാനിക്കുകയും തുടർന്ന് ക്യാമ്പ് ഫയറും നടന്നു.
ക്യാമ്പിന്റെ അവസാനദിനം കാലത്ത് 5.30ന് യോഗ, ക്യാമ്പ് ഇൻസ്പെക്ഷൻ, മാസ് ക്ലീനിങ്, ക്യാമ്പ് അനുഭവങ്ങൾ പങ്കുവെക്കൽ തുടർന്ന് ക്ലോസിംഗ് സെറിമണി. മൂന്ന് ദിവസങ്ങളിലായി നടന്ന യൂണിറ്റ് ക്യാമ്പ് ഞായറാഴ്ച കാലത്ത് 9 മണിയോടെ സമാപിച്ചു.