നാവിൽ രുചി മേളം തീർക്കാൻ ഭക്ഷണ കമ്മിറ്റി പാലുകാച്ചൽ ചടങ്ങ് നടത്തി

ponnani channel
By -
1 minute read
0
പൊന്നാനി: തിങ്കൾ മുതൽ തുടങ്ങുന്ന പൊന്നാനി ഉപജില്ല കലാമേളയിൽ ഭക്ഷണം ഒരുക്കുന്നതിൻ്റെ മുന്നോടിയായി പാലുകാച്ചൽ ചടങ്ങ് നഗരസഭ കൗൺസിലർ ശ്രീ കല ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു .


ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഇ ജി ഗണേശൻ അദ്ധ്യക്ഷനായി

" രുചിമേളം" എന്ന പേരിൽ 4 ദിവസവും മേളയിൽ ഭക്ഷണം വിളമ്പും.
ഭക്ഷണത്തിനാവശ്യമായ വിഭവങ്ങൾ ശേഖരിക്കുന്നതിനു വേണ്ടി " ജനകീയ കലവറ നിറക്കൽ " എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ കലവറ നിറക്കൽ വണ്ടി സഞ്ചരിച്ചിരുന്നു.

സംഘാടക സമിതി ജനറൽ കൺവീനർ പി സുരേഷ് ബാബു, ട്രഷറർ പി വി അയ്യൂബ്,

 എ ഇ ഒ കെ ശ്രീജ , ഭക്ഷണ കമ്മിറ്റി ചെയർമാൻ നെബീൽ നൈയ്തല്ലൂർ, എച്ച് എം ഫോറം കൺവീനർ വി കെ പ്രശാന്ത്,സ്കൂൾ മാനേജർ കെ.

 കൃഷ്ണകുമാർ, ടി കെ സതീശൻ, എച്ച് എം ടി എ ഡേവിഡ് എന്നിവർ ആശംസകളർപ്പിച്ചു
 അധ്യാപക സംഘടന പ്രതിനിധികളായ പി രഘു,,ഷെരീഫ്,ആർ പ്രശാന്ത്,

 കരീമുള്ള, എം പ്രജിത് കുമാർ, കെ ഷീജ, സംഘാടക സമിതിയംഗങ്ങളായ കെ പി രമേശൻ, സിനി, ഷിംന , കർമ്മ ബഷീർ, സുരേഷ് പുന്നക്കൽ, കെ എ റഹീം,

 വിജയൻ പുറങ്ങ്, എം അഭിലാഷ്,എ അബ്ദുൽ ഗഫൂർ , മുഹമദ് പൊന്നാനി, പി മുജീബ് എന്നിവർ സംബന്ധിച്ചു
ഭക്ഷണ കമ്മിറ്റി കൺവീനർ വി പ്രദീപ്കുമാർ സ്വാഗതവും ദീപു ജോൺ നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)