പൊന്നാനി : അധികാരം നിലനിർത്തുന്നതിനു വേണ്ടി ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടയും കോർപ്പറേറ്റ് അനുകൂല നിലപാടും ഏറ്റുപിടിക്കുന്ന സിപിഎം നാടിനെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്ന് വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനം മുന്നറിയിപ്പ് നൽകി.
ബിജെപി ഉയർത്തിപ്പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് സിപിഎം കൂട്ടുപിടിക്കരുതെന്നും സാമൂഹ്യ നീതിക്കായ് നിലകൊള്ളുന്ന വെൽഫെയർ പാർട്ടി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായക ശക്തി ആകുമെന്നും പരിപാടി ഉത്ഘാടനം ചെയ്ത പാലക്കാട് ജില്ലാ പ്രസിഡൻ്റ് അബൂ ഫൈസൽ പറഞ്ഞു.
പൊന്നാനി വഹീദ കൺവെൻഷൻ സെന്ററിലെ അഡ്വ. സൈദ് മുഹമ്മദ് നഗറിൽ നടന്ന വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിൽ പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെട്ടിക്കുറച്ച ഷെഡ്യൂളുകൾ പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ബാബു തരൂർ, സലീന അന്നാര, കുഞ്ഞാലി മാസ്റ്റർ, സി.വി ഖലീൽ റഹ്മാൻ, ടി.വി അബ്ദുറഹിമാൻ, എന്നിവർ സംസാരിച്ചു. എം.കെ അബ്ദുറഹിമാൻ സ്വാഗതവും എം.എം ഖദീജ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍