ചങ്ങരംകുളം : ഇന്ത്യൻ ഭരണഘടനയുടെ മഹത്വം പ്രകടമാക്കുന്ന മതേതരത്വവും സോഷ്യലിസവും എടുത്തുമാറ്റി രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങൾക്കു തടയിട്ട പരമോന്നത കോടതിയുടെ സുപ്രധാന വിധിയെ പന്താവൂർ ഇർശാദിൽ നടന്ന ഭരണഘടന സംരക്ഷണ ദിനാചരണ സംഗമം സ്വാഗതം ചെയ്തു.
ചടങ്ങ് ഇർശാദ് പ്രസിഡണ്ട് സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.പി പി നൗഫൽ സഅദി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹസൻ നെല്ലിശ്ശേരി , കെ പി എം ബഷീർ സഖാഫി,നസീർ റഹ്മാനി പ്രസംഗിച്ചു