പൊന്നാനി: സമത്വത്തിൻ്റേയും ത്യാഗത്തിൻ്റേയും സന്ദേശമാണ് വിശുദ്ധ ഹജ്ജ് വിളംബരപ്പെടുത്തുന്നതന്നു പി നന്ദകുമാർ എംഎൽഎ അഭിപ്രായപ്പെട്ടു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള യാത്രയ്ക്ക് തയ്യാറായ പൊന്നാനി തവനൂർ
മണ്ഡലത്തിലെ എഴുനൂറിൽപരം ഹാജിമാർക്ക് പൊന്നാനി അക്ബർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാങ്കേതിക ട്രൈനിംഗ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം '
മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ് കാസിം കോയ അദ്ധ്യക്ഷത വഹിച്ച്
ജില്ലാ ട്രൈനർ മുജീബ് റഹ്മാൻ വടക്കേ മണ്ണ ക്ലാസെടുത്തു . പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഹജ്ജ് കമ്മിറ്റി മെമ്പർ അക്ബർ താനൂർ
മദ്രസ
ക്ഷേമ ബോർഡ് മെമ്പർ സിദ്ദീഖ് മൗലവി അയിലക്കാട്.
ഇസ്മായിൽ പുതു പൊന്നാനി . എന്നിവർ ആശംസ അർപ്പിച്ചു ട്രൈനർമാരായ അലി മുഹമദ്.അലി അഷ്‌കർ.മുനീർ കരിപ്പൂർ. ഇബ്രാഹിം മൻസൂർ അനീഷ മൊയ്തീൻ
എന്നിവർ നേതൃത്വം നൽകി.
മുഹമ്മദ് നസീർ സ്വാഗതവും എ പി എം ബഷീർ നന്ദിയും പറഞ്ഞു.