ചങ്ങരംകുളം: റാസൽഖൈമയിലെ പ്രസിദ്ധ വ്യവസായ ശൃംഖലയായ കേരള ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സ്ഥാപിത കാല സേവകൻ ഹൈദർ ചങ്ങരംകുളത്തിനെ ആദരിച്ചു കേരളാ ഗ്രൂപ്പ് ഓഫ് കമ്പനീസ്.
മാനേജിംഗ് ഡയറക്ടർമാരായ എം.പി ഹസൻ ഹാജിയും എം.പി. അബൂബക്കർ ഹാജിയുമാണ് നിറഞ്ഞ സദസ്സിൽ ഹൈദറിനെ ഷാൾ അണിയിച്ച് സ്നേഹാദരവ് നല്ലിയത് . പന്താവൂർ ഇർശാദിൽ നടന്ന കേരള സാമൂഹ്യ ക്ഷേമനിധി ഗുണഭോക്താക്കളുടെ സ്നേഹ സംഗമമായിരുന്നു വേദി. കഷ്ടപ്പാട്ടുകളുടെ ആദ്യകാലത്തുള്ള ഹൈദറിൻ്റെ ആത്മാർഥ സേവനങ്ങളെ ഓർത്തെടുത്ത് അബൂബക്കർ ഹാജി പ്രഭാഷണം നടത്തി . വ്യാപാര മേഖലയുടെ അഭിവൃദ്ധിക്കും സാമൂഹിക പ്രതിബന്ധത യോടെ മണ്ണിനും മനുഷ്യർക്കും വേണ്ടി തുടർന്നും പ്രവർത്തിക്കുന്നതിനും എല്ലാവരുടെയും സഹകരണവും പ്രാർഥനയും അദ്ദേഹം അഭ്യർഥിച്ചു.
ഇർശാദ് പ്രസി ഡന്റ് സിദ്ധീഖ് മൗലവിഅയിലക്കാട് ,ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി മറ്റു ഭാരവാഹികളായ ഹസൻ നെല്ലിശ്ശേരി, അബ്ദുസ്സലാം സഅദി , കെ.പി എം.ബശീർ സഖാഫി പ്രസംഗിച്ചു