പൊന്നാനി : സിപിഐ എം പൊന്നാനി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി മലപ്പുറം അകവും പുറവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
പൊന്നാനി ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം എം നാരായണൻ അധ്യക്ഷനായി.
ഡോ.ഹുസൈൻ രണ്ടത്താണി, സി പി മുഹമ്മദ് കുഞ്ഞി, ടി എം സിദ്ധീഖ്, കെ എം മുഹമ്മദ് കാസിം കോയ, യുകെ അബൂബക്കർ എന്നിവർ സംസാരിച്ചു. എം എ ഹമീദ് സ്വാഗതവും യു കെ അബൂബക്കർ നന്ദിയും പറഞ്ഞു.
തുടർന്ന് ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം അഞ്ചല നസ്രിൻ നയിച്ച മ്യൂസിക്ക് നൈറ്റും അരങ്ങേറി.