നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.
1.ഹോസ്പിറ്റൽ നവീകരണത്തിനായി അനുവദിച്ച തുക ലാപ്സാവാതെ പൂർണ്ണമായും ഉപയോഗപ്പെടുത്തുക.
2.നേത്രരോഗാവിഭാഗം മുകളിലത്തെ നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കുക. അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തുക.
3.ദന്തരോഗ വിഭാഗം വിപുലീകരിച്ചു പ്രവർത്തനക്ഷമമാക്കുക
4.ദന്തരോഗ വിഭാഗവുമായി
ബന്ധപ്പെട്ട് x-ray സംവിധാനം സ്ഥാപിക്കുക
5.തൈറോയിഡ് ഉൾപ്പെടെ മുഴുവൻ ലാബ് ടെസ്റ്റുകൾക്കും ആശുപത്രിയിൽ തന്നെ സൗകര്യമൊരുക്കുക
6.എല്ലാദിവസവും ENT, സർജൻ, ഫിസിഷ്യൻ, സ്‌കിൻ ഡോക്ടർ മാരുടെ സേവനം നിർബന്ധമാക്കുക
7.അമ്മയും കുഞ്ഞും ഹോസ്പിറ്റലിന്റെ പേരുപറഞ്ഞു കൊണ്ട് ഒഴിവാക്കിയ എന്നാൽ താലൂക്ക് ഹോസ്പിറ്റലിൽ നിർബന്ധമായ പീഡിയട്രീഷൻ വിഭാഗവും ഗൈനോക്കോളജി വിഭാഗവും പുന :ക്രമീകരിക്കുക.
8.ഹോസ്പിറ്റൽ നവീകരണത്തിൽ മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കുക.
9.ജീവനക്കാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറുക.
10.താലുക്ക് പരിധിയിലൂടെയുള്ള മന്ത്രിമാരുടെയും VIP കളുടെയും യാത്രകൾക്ക് ഡ്യൂട്ടിയിൽ ഉള്ള / സേവനം ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കുക. നിവേദനം ആരോഗ്യമന്ത്രി, DMO , DHS എന്നിവർക്കും നെൽകി. മുനിസിപ്പൽ പ്രസിഡൻ്റ് സെക്കീർ പി പി. വൈസ് പ്രസിഡൻ്റ് ന്മാരായ ഹാരിസ് ,ജമാലുദ്ധീൻ സെക്രട്ടറി അജ്മൽ, ട്രഷറർ ഫൈസൽ ബിസ്മി, കമ്മിറ്റി അംഗങ്ങൾ ജമാൽ സത്താർ, ദുൽഖർ, ഷരീഫ്, ഖാദർ, ഇബ്രാഹിം എന്നിവർ പങ്കെടുത്തു