അയ്യപ്പ ഭക്തർക്ക് സ്നേഹത്തിന്റെ അന്നം നൽകി യൂത്ത് ലീഗ്...

ponnani channel
By -
0 minute read
0
അയ്യപ്പ ഭക്തർക്ക് സ്നേഹത്തിന്റെ അന്നം നൽകി യൂത്ത് ലീഗ്...

പൊന്നാനി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാനി ഈഴുവത്തിരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പ ഭക്തർക്കായി ഒരുക്കിയ ഊട്ടു പുരയിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ
സ്നേഹത്തിന്റെ അന്നം (ഭക്ഷണ വിഭവങ്ങൾ) മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫൈസൽ ബാഫഖി തങ്ങൾ സംഘടകർക്ക് കൈമാറി.മുസ്‌ലിം യൂത്ത് ലീഗ്

 മുനിസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം,നഗരസഭാ കൗൺസിലർ റാഷിദ്‌

 നാലകത്ത്,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ എ എ റഊഫ്,യൂത്ത് ലീഗ് സഹ ഭാരവാഹികളായ മുഹ്സിൻ കെ എം,ജമാൽ തെക്കേപ്പുറം,നിസാർ പി പി,എം എസ് എഫ് ട്രെഷറർ ജാബിർ എന്നിവർ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)