മുസ്ലിം പള്ളികൾക്കുമേൽ അവകാഷവാദം: കലാപമാണ് ഭരണകൂട ലക്ഷ്യം - പി.ഡി.പി.

ponnani channel
By -
1 minute read
0
വെളിയങ്കോട്: ബാബരികള്‍ ആവര്‍ത്തിക്കുക വഴി രാജ്യത്ത് ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കാമെന്നും പള്ളികളുടെമേൽ അവകാശവാദമുന്നയിക്കുന്നവർക്കെതിരെ പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുക വഴി നാട്ടില്‍ കലാപങ്ങള്‍ സൃഷ്ടിക്കുക എന്നതുമാണ് യു.പി.ഭരണകൂടം ലക്ഷ്യംവയ്ക്കുന്നതെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെത്തന്നെ മുസ്ലിം പള്ളികളുടെ മേല്‍ തുടര്‍ച്ചയായി അവകാശ വാദങ്ങൾ ഉന്നയിച്ച് വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. 

അതിന് ഭരണകൂടം ഒത്താശ്ശ ചെയ്യുന്നത്
 കലാപങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുമാണ്. സംഭാലില്‍ ഷാഹി മസ്ജിദിലെ സംഘ്പരിവാർ അവകാശവാദത്തിൽ പ്രതിഷേധിച്ചവരില്‍ ആറു പേരെ പോലീസ് വെടിവെച്ച് കൊന്ന ഭരണകൂട ഫാസിസത്തിനെതിരെ പി.ഡി.പി. വെളിയങ്കോട് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത്

 പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ പുതുപൊന്നാനി. സംസ്ഥാന കൗൺസിൽ അംഗം എം. മൊയ്തുണ്ണി ഹാജി, ജില്ലാ കൗൺസിൽ അംഗം കുമ്മിൽ അബ്ദു, പഞ്ചായത്ത് പ്രസിഡന്റ് റോസ് ഇബ്രാഹീം കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

പഞ്ചായത്ത് നേതാക്കളായ കാസിം, ലത്തീഫ് എരംഗലം,ഷാഫി പെരുമ്പടപ്പ്, ബദറു കാപ്പിരിക്കാട്, സുലൈമാൻ, ഹുസ്സൻ പത്തായി,അബ്ദുറഹ്മാൻ പുതുപൊന്നാനി, ടി. വി. കുഞ്ഞി മുഹമ്മദ്,ഹമീദ് പാവിട്ടപ്പുറം പ്രകടനത്തിന് നേതൃത്വം നൽകി.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)