പൊന്നാനി: ലഹരിയുടെ വ്യാപനത്തെ പ്രതിരോധിക്കാൻ പൊന്നാനി പോലീസും പൊന്നാനി കോസ്റ്റൽ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന കവചം പൊന്നാനി എന്ന പദ്ധതിയുടെ ഭാഗമായി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഐ.എസ്.എസ് ലഹരി വിരുദ്ധ ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച ക്ലാസ്സിന് പൊന്നാനി കോസ്റ്റൽ പോലീസ് എ.എസ്.ഐ റുബീന നേതൃത്വം നൽകി.
കവചം പൊന്നാനിയുടെ കോർഡിനേറ്റർ
കർമ ബഷീർ, പൊന്നാനി നഗരസഭ വാർഡ് കൗൺസിലർ സൈഫു പൊന്നാനി, ഐ.എസ്.എസ് പ്രസിഡന്റ് പി.വി അബ്ദുൽ ലത്തീഫ്, സെക്രട്ടറി എം. മുഹമ്മദ് മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ഫിറോസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു...
ഐ.എസ്.എസ് അക്കാഡമിക് കോർഡിനേറ്റർ
പി.വി അബ്ദുൽ ഖാദർ സ്വാഗതവും
സ്കൂൾ വിമുക്തി നോഡൽ ഓഫിസർ വി.കെ സെമീൽ നന്ദിയും പറഞ്ഞു...