ചങ്ങരംകുളം : സംഘടനാ വിഭാഗീയതകൾ മറന്ന് ഇരു വിഭാഗം സുന്നീ നേതാക്കളും പ്രവർത്തകരും സംബന്ധിച്ച മുക്കുതല വടക്കുംമുറി മഹല്ല് സംഗമം ലഹരിക്കും അനീതിക്കും മറ്റു സാമൂഹിക തിന്മകൾക്കുമെതിരെ സമൂഹത്തെ സമുദ്ധരിക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു.
മഹല്ല് കൂട്ടായ്മ പ്രസിഡണ്ട് ടി സിദ്ധീഖ് അധ്യക്ഷത വഹിച്ചു .
സംസ്ഥാന മദ്റസാധ്യാപക ക്ഷേമ നിധി ബോർഡ് അംഗം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം മാസ്റ്റർ കരുവള്ളി, അഷ്റഫ് സഖാഫി മുതുകാട് വിഷയാവതരങ്ങൾ നടത്തി. സമസ്ത മുശാവറ അംഗം എം വി ഇസ്മാഈൽ മുസ്‌ലിയാർ പ്രാർത്ഥന മജ്ലിസിന് നേതൃത്വം നൽകി.
ഇസ്മാഈൽ ബാഖവി, മൻസൂർ അഹ്‌സനി ,പി പി നൗഫൽ സഅദി , പി നൗഫൽ ഹുദവി , വി ശിഹാബുദ്ധീൻ മുസ്‌ലിയാർ, കെ വി അബ്ദുൽ കരീം, കെ ഫയാസ്, സുധീർ അറക്കൽ, കെ വി അബ്ദുൽ ജലീൽ, കെ വി ഷാജഹാൻ, ടി വി റഹിം പി എം ഫൈസൽ പി വി നജീബ് പ്രസംഗിച്ചു.
മഹല്ലിലെ ഇരുപതിലധികം മുതിർന്ന പൗരന്മാരെ സംഗമത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍