പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി അനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാർഥി മാരിയത്തുൽ ഖിബ്ത്തിയ അതിഥിയായി പങ്കെടുത്തു. പാട്ടുപാടിയും കയ്യടിച്ചും ഏറെ ആഹ്ലാദകരമായ അന്തരീക്ഷം സൃഷ്ടിച്ച്
വിദ്യാർത്ഥികൾ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു.
പിടിഎ പ്രസിഡണ്ട് വി റിയാസ് ഉപഹാര സമർപ്പണം നടത്തി. വിദ്യാർഥികൾക്കായി കളറിംഗ് മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എം.വി റെയ്സി, എസ് ആർ ജി കൺവീനർ ജൂലിഷ് എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ദിപു ജോൺ എന്നിവർ പ്രസംഗിച്ചു.
പരിപാടികൾക്ക് അധ്യാപകരായ പി മുഹമ്മദ് റിയാസ്, നിത ജോയ്, റഫീഖ്, ബൈജു, അഫിയ, ആയിഷ റോഷിനി , സൽമ നേതൃത്വം നൽകി.