പൊന്നാനി : മുനിസിപ്പാലിറ്റിയിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട് ഫ്ലാറ്റ് സമുചയത്തിൽ താമസിക്കുന്ന നൂറിലധികം വീട്ടുകാർക്ക് മാലിന്യം നിക്ഷേപിക്കാനുള്ളസൗകര്യമൊരുക്കാത്ത മുനി സിപ്പൽ ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു,
കഴിഞ്ഞ മൂന്നു വർഷമായിട്ടും ഫ്ലാറ്റ് നിവാസികൾക്ക് മാലിന്യം നിക്ഷേപിക്കാനുള്ള മാലിന്യ പ്ലാൻറ് സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത അവഗണനയാണ് നേരിടുന്നത്, ഇതിനെതിരെ എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു,
അടിയന്തിരമായി മാലിന്യ സംസ്കരണത്തിന് ശ്വാശത മാർഗ്ഗം സാധ്യമാക്കിയിട്ടില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് എസ്. ഡി.പി.ഐ യോഗം തീരുമാനിച്ചു.
മുനിസിപ്പൽ പ്രസിഡന്റ് സക്കീർ പി. പി സെക്രട്ടറി മുത്തലിബ്, ഫൈസൽ ബിസ്മി, ഹാരിസ്, അജ്മൽ, അയ്യൂബ്, കുഞ്ഞിമുഹമ്മദ്, സുഹൈബ്, ഷാജഹാൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.