അറബി ഭാഷ എന്നും മനുഷ്യരാശിയുടെ പുരോഗതിയോടൊപ്പം സഞ്ചരിച്ച ഭാഷയാണെന്നും അബ്ദുറഹിമാൻ ഫാറൂഖി അഭിപ്രായപ്പെട്ടു.

ponnani channel
By -
1 minute read
0
പൊന്നാനി: ജാതി മത ദേശ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഭാഷയാണ് അറബി ഭാഷ എന്നും മനുഷ്യരാശിയുടെ പുരോഗതിയോടൊപ്പം സഞ്ചരിച്ച ഭാഷയാണെന്നും അബ്ദുറഹിമാൻ ഫാറൂഖി അഭിപ്രായപ്പെട്ടു. 

കടവനാട് G L P സ്കൂളിൽ സംഘടിപ്പിച്ചു. അറബിക് ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 - 25 അധ്യായന വർഷത്തിലെ അറബിക് ദിനാഘോഷം 19 -12- 24 ന് GLP കടവനാട് സ്കൂളിൽ വളരെ ഗംഭീരമായി ആഘോഷിച്ചു. പ്രധാനാധ്യാപിക നളിനി ടീച്ചർ സ്വാഗതം പറഞ്ഞു. 

PTA പ്രസിഡണ്ട് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട റിട്ടയേർഡ് അറബിക് അധ്യാപകൻ അബ്ദുറഹ്മാൻ ഫാറൂഖി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി അദ്ദേഹം വളരെയധികം നേരം സംവദിച്ചു. 

വാർഡ് കൗൺസിലർ ബാബു വി. പി. എം ടി എ പ്രസിഡണ്ട് അൻഷിദ എന്നിവർ ആശംസകൾ അറിയിച്ചു. അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ നൽകി.

 അബ്ദുറഹിമാൻ ഫാറൂഖി മാസ്റ്ററെ പൊന്നാട അണിയിച്ച് PTA പ്രസിഡണ്ടും ഉപഹാരം നൽകി നളിനി ടീച്ചറും ആദരിച്ചു. സ്കൂളിലെ അറബിക് അധ്യാപിക തസ്നി ടീച്ചർ നന്ദി പറഞ്ഞു..

 തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ട്രോഫികൾ നൽകി. രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)