ഭാര്യയെയും ഏഴുമാസം പ്രായമായ സ്വന്തം കുഞ്ഞിനെയും അടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതി പൊന്നാനി പോലീസ് പിടിയിൽ.
അഫ്നാസ് 30/ ഉത്തങ്ങാനകത്ത് വീട്,പൊന്നാനി. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊന്നാനി സബ് ഇൻസ്പെക്ടർമാരായ അരുൺ ആർ. യു, വിനോദ്. ടി, രാജേഷ് കെ എസ്. സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു. വി. എൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു
തുടരന്വേഷണം നടത്തുന്നത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.