തിരൂർ ജോയിൻറ് മോട്ടോർ വെഹിക്കിൾ ഓഫീസിൽ ജീവനക്കാർ ഇല്ലാ

ponnani channel
By -
0
തിരൂർ ജോയിൻറ് മോട്ടോർ വെഹിക്കിൾ ഓഫീസിൽ നിലനിൽക്കുന്ന ജീവനക്കാർ ഇല്ലാത്ത വിഷയത്തെ സംബന്ധിച്ച് ഇതുമൂലം പൊതുജനങ്ങൾക്ക്

 ഉണ്ടാകുന്ന ഏറെ പ്രയാസങ്ങളും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി സിപിഐഎം തിരൂർ ഏരിയ സെക്രട്ടറി ടി ഷാജിയും കുറ്റൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ

 ബാബുവും മന്ത്രിയുടെ തിരുവനന്തപുരം ഔദ്യോഗിക ഓഫീസിൽ വച്ച് ചർച്ചചെയ്യുകയും ഇക്കാര്യം സംബന്ധിച്ച് നിവേദനം സമർപ്പിക്കുകയും ചെയ്തു. വിഷയം ഗൗരവമായി

 പരിഗണിക്കുമെന്നും സ്റ്റാഫിന്റെ നിയമനം തൊട്ടടുത്ത ദിവസം തന്നെ പരിഹരിക്കുമെന്നും മന്ത്രി നേതാക്കൾ ഉറപ്പ് നൽകി ഫയലുകൾ സംബന്ധിച്ചുള്ള കാലതാമസം പുതിയ സാങ്കേതികവിദ്യ വരുന്നതോടുകൂടി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)