"വഖഫ് വിഷയത്തിൽ ജെ പി സി യുടെ നിലപാട് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി": ഉസ്താദ് കെ എം ഖാസിം കോയ

ponnani channel
By -
1 minute read
0
പൊന്നാനി:  പതിനഞ്ചു  ശതമാനത്തോളം വരുന്ന  രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ മതവിഭാഗമായ മുസ്ലിംകളുടെ 

 താല്പര്യങ്ങളെയും  ഇന്ത്യയിലെ  മുഴുവൻ സംസ്ഥാന  വഖഫ് ബോർഡുകളുടെ കൂട്ടായ ആവശ്യങ്ങളെയും  അവഹേളനാപൂർവം  പൂർണ്ണമായും തള്ളികളഞ്ഞ  വഖഫ്  പാർലമെന്ററി

 സമിതിയുടെ ധിക്കാരത്തോടെയുള്ള  നിലപാട്  ഇന്ത്യൻ  ഭരണഘടനയുടെ  നേർക്ക്  നടത്തിയ  കയ്യേറ്റമാണെന്ന്  മുൻ സംസ്ഥാന  ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പ്രതികരിച്ചു.

എല്ലാ വിഭാഗങ്ങൾക്കും  അവരവരുടെ മതത്തിൽ  വിശ്വസിക്കാനും  അതനുസരിച്ചു  ജീവിക്കാനും  ആശയപ്രചാരണം  നടത്താനും  അനുവദിച്ചു 

കൊണ്ട്  ലോകത്തിന്റെ മുമ്പിൽ  മാതൃകയായി  വിലസുന്ന  ഇന്ത്യൻ  മതേതര - 

ജനാധിപത്യ  വ്യവസ്ഥിതി  കളങ്കപ്പെടാതെ  നിലനിർത്താൻ  എല്ലാവരും ഒന്നിക്കണമെന്നും  അദ്ദേഹം  അഭിപ്രായപ്പെട്ടു.    കാരണം,  മത - വിശ്വാസ അന്തരങ്ങൾ  ഇല്ലാതെ  എല്ലാവരും  ഒന്നിച്ചു ചേർന്ന് 

 നേടിയെടുത്തതാണ്  ഇന്ത്യയുടെ  സ്വാതന്ത്ര്യവും  തുടർന്ന്  സ്ഥാപിച്ച  മതേതരത്വ - ജനാധിപത്യ  വ്യവസ്ഥിതിയും.     മുസ്ലിംകളാവട്ടെ,  സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ യശ്ശസിനും  വേണ്ടി  നടത്തിയ  ത്യാഗവും  പ്രതിബദ്ധതയും  ചരിത്ര സത്യങ്ങളാണ്  താനും. 


അന്യർക്ക്  ഗുണമല്ലാതെ  യാതൊരു  ഉപദ്രവവും ഏൽപ്പിക്കാതെ  നാളിതു വരെ രാജ്യത്ത്  നിലൽക്കുന്ന  വഖഫ്  സമ്പ്രദായം  എന്ത്  കാരണത്താലാണ്  മാറ്റിമറിക്കുന്നതെന്നും   ഒരു  കൂട്ടരുടെ മതപരമായ കാര്യങ്ങളുടെ  ബോഡികളിൽ  ഇതര  മതക്കാരെയും  കുത്തിക്കടത്തുന്നത്  എന്തിനാണെന്നും  രാജ്യത്തോട്  തൃപ്തികരമായി  വിശദീകരിക്കാൻ 

 ഭരണാധികാരികൾക്ക്  ബാധ്യതയുണ്ട്.   എന്നാൽ,  നടക്കുന്നതോ,  പ്രതിപക്ഷത്തിന്റെ വാക്കുകൾ  പോലും മുഖവിലയ്ക്കെടുക്കാതെ  ബി ജെ പി സർക്കാറിന്റെ  ഏകപക്ഷീയവും  ധിക്കാരപൂർണവുമായ  ഭരണഘടനാ  കയ്യേറ്റവും.   ഇത്  മുസ്ലിംകളോട്  എന്നല്ലാ  രാജ്യത്തോട് മൊത്തത്തിലുള്ള  വെല്ലുവിളിയാണ് -   ഖാസിം കോയ  തുടർന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)