ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ സംഘ്പരിവാറിനെ പ്രീണിപ്പിക്കുകയാണ് : ജ്യോതിവാസ് പറവൂർ

ponnani channel
By -
1 minute read
0
പൊന്നാനി : കേരളത്തിൽ തന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്കായുള്ള സമുദായങ്ങൾക്ക് നിലനിൽക്കുന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് പിണറായി വിജയൻ്റെ സർക്കാർ വെട്ടിച്ചുരുക്കിയത് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ പറഞ്ഞു.

 ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

അരക്കോടിയോളം ജനങ്ങൾ താമസിക്കുന്ന മലപ്പുറത്തിന് അർഹമായ വികസനം ആവശ്യപ്പെടുമ്പോൾ വർഗീയതയുടെയും വംശീയതയുടെയും ചാപ്പ കുത്തി മലപ്പുറത്തെ ജനതയെ ആകെ മാറ്റിനിർത്താനാണ് സർക്കാർ

 ശ്രമിക്കുന്നതെന്നും മലപ്പുറത്തെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ മലപ്പുറത്തിന് സ്പെഷ്യൽ പാക്കേജ്

 പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് ആവശ്യപ്പെട്ടു. 

പ്രക്ഷോഭ ജാഥ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം ഫ്ലാഗ് ഓഫ് ചെയ്തു. ജാഥക്ക് ജില്ലാ നേതാക്കളായ ബാസിത് താനൂർ, ഫയാസ് ഹബീബ്, അൽത്താഫ് ശാന്തപുരം , ഷറൂൻ അഹ്മദ് , ഫാഇസ് എലാങ്കോട് , മണ്ഡലം നേതാക്കളായ അൻഷിദ് തിരൂർ, ഡോ. അഹ്സൻ അലി, മുഹ്സിൻ താനൂർ , അഷ്ഫാക്ക് തവനൂർ , റന എടപ്പാൾ എന്നിവർ നേതൃത്വം നൽകി.
മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭത്തിൻ്റെ പൊതു സമ്മേളനത്തിന് ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം നേതാക്കളായ മുഹമ്മദ് പൊന്നാനി , ഷാജഹാൻ നെല്ലപ്പാട്ട് , ഖലീൽ പൊന്നാന്നി എന്നിവർ ആശംസ അറിയിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അജ്മൻ ഷഹീൻ സ്വാഗതം ഹയ പൊന്നാനി നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)