കപ്പൽ മാർഗ്ഗമുള്ള തീർത്ഥാടനത്തിനു ശ്രമം പി നന്ദകുമാർ എം.എൽ എ

ponnani channel
By -
1 minute read
0
വിമാന കമ്പനികളുടെ ധാർഷ്ട്യത്തിന് തടയിടാനും ചെലവ് ചുരുങ്ങിയ ഹജ്ജ് യാത്ര സാധ്യമാക്കാനും കപ്പൽ വഴിയുള്ള ഹജ്ജ് തീർത്ഥാടനത്തിലൂടെ സാധ്യമാകുമെന്നും 

ഇതിനായി സർക്കാർ തലത്തിൽ സമ്മർദ്ദങ്ങൾ ശക്തമാക്കുമെന്നും പി നന്ദകുമാർ എംഎൽഎ പറഞ്ഞു.
 പൊന്നാനി തവനൂർ മണ്ഡലങ്ങളിൽ നിന്നും സർക്കാർ മുഖേന ഹജ്ജ്

 യാത്രക്ക് പുറപ്പെടുന്ന അറുന്നൂറോളം ഹാജിമാർക്ക് പന്താവൂർ ഇർശാദിൽ നടത്തിയ രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക ട്രെയിനിങ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ ആധ്യക്ഷത വഹിച്ചു .

സംസ്ഥാന മദ്രസ ക്ഷേമ ഡയറക്ടർ ബോർഡ് അംഗം കെ സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി , പി പി നൗഫൽ സഅദി പ്രസംഗിച്ചു.

 ജില്ലാ ട്രെയിനർ അബ്ദുറഊഫ് ക്ലാസെടുത്തു. മണ്ഡലം ട്രെയിനർമാരായ അലി മുഹമ്മദ് കെ എം (പൊന്നാനി ) നസീർ വി വി (തവനൂർ )കെ സി മുനീർ , എ പി എം ബഷീർ , അബ്ദുറഹീം പി ,

 അലി അശ്കർ സി.പി ,സുഹൈറ കെ , അനീഷ കോലളമ്പ് തുടങ്ങിയവർ നേതൃത്വം നൽകി
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)