കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ച മോദി സർക്കാർ നടപടിയിലും
ദളിതരെയാകെ അവഹേളിച്ച് പ്രസ്താവന നടത്തി പുലമ്പുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മാടമ്പി ധിക്കാര നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട്
കേരള പട്ടികജാതി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ .പന്തം കൊളുത്തി പ്രകടനം നടത്തി.
PKS നേതാക്കളായ KC താമി, P.T സുരേഷ്, കെ.പി.ശ്യാമള, സുനിൽ പത്തോടി, അനിൽകുമാർ ,കെ.പി.മോഹനൻ , ശശി വെളിയംകോട്, കെ.ടി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
ചമ്രവട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കുണ്ടുകടവിൽ സമാപിച്ചു. ഏരിയ സെക്രട്ടറി ശിവദാസ് ആറ്റുപുറം, KC താമി എന്നിവർ സംസാരിച്ചു.