കാലടിയിൽ ഭർത്താവിനെതിരെ പരാതി നൽകിയ വൈരാഗ്യത്തിന് ഭാര്യയായ യുവതിയുടെ വീടിനും വീട്ടിലെ 3 ബൈക്കിനും തീയിട്ട സംഭവത്തിൽ പ്രതിയായ വടക്കേക്കാട് പുന്നയൂർ
സ്വദേശി പന്തലായിൽ ബിനീഷിനെയാണ് 35 വയസ്സ് എന്നയാളെയാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബാംഗ്ലൂരിൽ നിന്നും പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്.വിദേശത്തായിരുന്ന
ബിനീഷും ഭാര്യയും തമ്മിൽ പിണകത്തെ തുടർന്ന് കേസ് നൽകിയിരുന്നു.കേസ് നൽകിയ വിരോധത്തിന് നാട്ടിൽ എത്തിയ ബിനീഷ് ഭാര്യ വീട്ടിൽ എത്തി രാത്രിയിൽ ബഹളം വെച്ചതിന്
പൊന്നാനി പോലിസ് ഫോണിൽ വിളിച്ച് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചതീൽ പോലീസിനോട് മോശമായി പെരുമാറുകയും തുടർന്ന് അർദ്ധ രാത്രിയിൽ കാലടിയിലെ യുവതിയുടെ വീട്ടിൽ എത്തി തീവെക്കൂകയും ആയിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളത് മനസ്സിൽ ആക്കി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു.
തുടർന്നാണ് ബാംഗ്ലൂർ എയർപോർട്ട് വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എയർപോർട്ടിൽ ബിനീഷിനെ തടഞ്ഞ് വെച്ച് പോലിസിനെ ഏൽപിച്ചത്.തിരൂർ ഡിവൈഎസ്പി E ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ
പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്,തിരൂർ ഡാൻസാഫ് അംഗങ്ങളും പൊന്നാനി പോലിസും ചേർന്നാണ് പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..