പൊന്നാനി : പൊന്നാനിയുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഇമ്പിച്ചി ബാവയുടെ ഓർമ്മ ദിനം . ദീർഘ കാലം കേരള മന്ത്രിസഭയിലെ അംഗവും പാർലമെൻ്റ് അംഗവും ആയിരുന്ന ഇമ്പിച്ചി ബാവ കേരളത്തിലെ ആദ്യ കാല കമ്യൂണിസ്റ്റുകളിലെ പ്രമുഖനായിരുന്നു.
അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി സി.പി.ഐ (എം) പൊന്നാനി ഏരിയ കമ്മിറ്റി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 11 ന് മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാത ഭേരി നടത്തുകയും പ്രാദേശിക തല അനുസ്മരണ യോഗങ്ങൾ സംഘടിപ്പിക്കും ചെയ്യും. വൈകിട്ട് പൊന്നാനി ബസ് സ്റ്റാൻ്റിൽ വച്ച് വിപുലമായ അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കും. ഇതിൻ്റെ മുന്നോടിയായി കോടതിപ്പടി മുതൽ പൊന്നാനി ബസ്സ്റ്റാൻ്റ് വരെ റെഡ് വളണ്ടിയർ മാർച്ചും, ബഹുജന റാലിയും സംഘടിപ്പിക്കും. പൊതുയോഗം സി.പി.ഐ എം പോളിറ്റ് ബ്യൂറോ അംഗം എം.വി വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പി. ജയരാജൻ, പി. നന്ദകുമാർ എം.എൽ.എ, വി.പി അനിൽ തുടങ്ങിയവർ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍