നേർച്ചക്കിടെ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.. കാവഞ്ചേരി നേർച്ചയ്ക്കിടയിൽ കൂട്ടായി സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂട്ടായി സ്വദേശി ചെമ്പല്ലന്റെ പുരക്കൽ ലാലു എന്നറിയപ്പെടുന്ന ലഹൽ(25)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.. നേർച്ചയ്ക്കിടെയുള്ള വരവാഘോഷ സമയത്ത് പ്രതിയെ നോക്കി ചിരിച്ച വിരോധത്തിലാണ് കത്തികൊണ്ട് കുത്തിയത് എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.. അടിപിടി കേസിലും മയക്കുമരുന്ന് കേസിലും ഉൾപ്പെട്ട് കാപ്പ നടപടിക്ക് വിധേയനായ ആളാണ് അറസ്റ്റിലായ ലഹൽ.. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..
നേർച്ചക്കിടെ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ..
By -
4/16/2025 09:31:00 AM0 minute read
0
Tags: