*2025 ഏപ്രിൽ 17 വ്യാഴം
കുറ്റിപ്പുറം: കുറ്റിപ്പുറം തവനൂർ മദിരശ്ശേരിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച യുവതിയുടെയും പതിനഞ്ചുകാരന്റേയും പോസ്റ്റ്മോർട്ടം നാളെ ( വെള്ളി ) രാവിലെ നടക്കും
തൃക്കണാപുരം മദിരശേരി കരിങ്കപ്പാറ പരേതനായ റഷീദിന്റെ ഭാര്യ ആബിദ ( 45), ആബിദയുടെ സഹോദര പുത്രൻ ആനക്കര കൊള്ളാട്ട് വളപ്പിൽ അഹമ്മദ് കബീറിന്റെ മകൻ മുഹമ്മദ് ലിയാൻ ( 15 ) എന്നിവരാണ്
എന്നിവരാണ് ഇന്ന് വൈകുന്നേരം ഒഴുക്കിൽപ്പെട്ട് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ലിയാനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആബിദയും ഒഴുക്കിൽപ്പെട്ട് മരണപ്പെടുകയായിരുന്നു.
നാളെ രാവിലെ കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകും
ഇരുവരുടെയും മൃതദേഹം
കുറ്റിപ്പുറം അമാന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍