തിരൂർ ഫോറിൻ മാർക്കറ്റിലെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുപി- നവഭാഗഞ്ച് സ്വദേശി സാജൻ ഖാൻ(19)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബറിൽ തിരൂർ മുൻസിപ്പൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 12 മൊബൈൽ ഫോണുകൾ ആണ് കളവ് പോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ് ശേഷം മുംബൈയിൽ നിന്നുമാണ് സാജൻഖാനെ പോലീസ് പിടികൂടിയത്.. പിടികൂടിയ പോലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ വിനു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ,രതീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ ആയ അഫ്സൽ എന്നിവർ ഉണ്ടായിരുന്നു. മോഷണം നടത്താൻ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരാളെ പറ്റിയും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്
രണ്ടര ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
By -
4/23/2025 07:48:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍