ആശ്രയം കെയര്‍ ഹോം`ആരോരുമില്ലാത്തവര്‍ക്ക് ഒരു അഭയ കേന്ദ്രം..

ponnani channel
By -
0 minute read
0
ആശ്രയം കെയര്‍ ഹോം`ആരോരുമില്ലാത്തവര്‍ക്ക് ഒരു അഭയ കേന്ദ്രം..

ആശ്രയ സൊസൈറ്റി തിരൂരിന്റെ കീഴില്‍ മക്കളോ ബന്ധുക്കളോ, നോക്കി സംരക്ഷിക്കുവാനാരുമില്ലാത്ത അശരണരും അഗതികളുമായ രോഗികളെ നാല് വര്‍ഷമായി സംരക്ഷിച്ച് കൊണ്ടിരിക്കുന്നു. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന് സ്വന്തമായ കെട്ടിടത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിസേവന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന *പാരമൗണ്ട് ഷംസുദ്ദീന്‍* അവര്‍കളാണ് നല്‍കിയത്.
കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിക്കുകയും ഫൗണ്ടേഷന്‍ വര്‍ക്കുകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ സുമനസ്സുകളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് സൊസൈറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പങ്കെടുത്തവര്‍ 
   സെക്രട്ടറി : ശ്രീ പി. കോയ
ചെയര്‍മാന്‍ : ശ്രീ കെ. എം. അബ്ദള്‍ ലത്തീഫ് 
വര്‍ക്കിങ് ചെയര്‍മാന്‍ : ശ്രീ ദിലീപ് അമ്പായത്തില്‍ .
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)