ചങ്ങരംകുളം സ്വദേശി യുഎഇയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

ponnani channel
By -
0
ചങ്ങരംകുളം സ്വദേശി 
യുഎഇയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) ആണ് റാസൽഖൈമയിൽ വ്യാഴാഴ്ച രാത്രി അന്തരിച്ചത്.

ദീർഘകാലമായി യുഎഇയിൽ ആഭ്യന്തര മന്ത്രാലയം ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനൂട്ടി) ആണ് പിതാവ്. മാതാവ് ആമിനു. റസിയ തരിയത്ത് ആണ് ഭാര്യ. അസലം, ഫൈസാൻ, അമീൻ എന്നിവർ മക്കളാണ്. റുഖിയ, ജമീല, ഷാഫി എന്നിവർ സഹോദരങ്ങളാണ്.

#മലപ്പുറം #പൊന്നാനി #മരണം
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)