ആദരം പരിപാടി സംഘടിപ്പിച്ചു.
നഗരസഭയിലെ വാർഡ് 15ലെ വിവിധ പരീക്ഷകളിൽ വിജയം നേടിയവർക്കും മറ്റ് ഇതര മേഖലകളിൽ മികവ് നേടിയവർക്കുമുള്ള വാർഡ് 15 വികസന സമിതിയുടെ ആദരം പരിപാടിയുടെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി. കെ ഖലീമുദീൻ നിർവഹിച്ചു. ചടങ്ങിൽവാർഡ് കൗൺസിലറും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേർസണുമായ ശ്രീ. രജീഷ് ഊപ്പാല അദ്ധ്യക്ഷനായി.ചടങ്ങിൽ മുൻ പി എസ് സി ചെയർമാനും ഇപ്പോഴത്തെ വഖഫ് ബോർഡ് ചെയർപേർസണുമായ ശ്രീ. അഡ്വ. എം കെ സെക്കീർ മുഖ്യ അഥിതിയായി സംസാരിക്കുകയും വിജയികൾക്കുള്ള ആദരം നൽകുകയും ചെയ്തു.
വാർഡ് വികസന സമിതി അംഗങ്ങൾആയ എൻ പി. ധന്യ, കെ വി സനോജ്, സുരേഷ് കെ ടി, ശാരദ ടീച്ചർ, ഉദയ, ബഷീർ സി. പി, ദിവ്യ, പ്രമീള ടീച്ചർ, മിനി, സുധ ടീച്ചർ, ശാലിനി ടീച്ചർ, ഷിജിൻ, നന്ദന, ബിന്ദു,വിജയികൾ ആയ കുട്ടികൾ, രക്ഷിതാക്കൾ, വിവിധ മേഖലകളിൽ മികവ് പുലർത്തിയവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍