ഗോൾഡ് കേരളാ വിഷൻ ടി സി വി ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു .

ponnani channel
By -
0
ഗോൾഡ് കേരളാ വിഷൻ ടി സി വി ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു . കായിക മന്ത്രി വി അബ്ദുറഹിമാൻ വിഷൻ ടവറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
കേബിൾ ഓപ്പറേറ്റർമാരുടെ സംഘടിത ശക്തി രാജ്യത്തിന് തന്നെ മാതൃകയാണെന്നും കുത്തകളുടെ കടന്നുകയറ്റത്തെ ഒരു പരിധിവരെ ചെറുത്ത് തോൽപ്പിക്കാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.





പ്രാദേശിക ചാനൽ മേഖലയിൽ വർഷങ്ങളുടെ വിശ്വാസ്യത കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്വന്തം ഇടം സൃഷ്ടിച്ച ഗോൾഡ് കേരള വിഷൻ തിരൂർ കേബിൾ വിഷൻ ടി സി വി ചാനലുകളുടെ 
ആസ്ഥാന മന്ദിരം വിഷൻ ടവർ തിരൂർ പോലീസ് ലൈനിൽ പ്രവർത്തനം ആരംഭിച്ചു.
ഹൈടെക് നിലവാർത്തിൽ ഒരുങ്ങിയ ആസ്ഥാന മന്ദിരം വിഷൻ ടവർ കായിക വഖഫ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു
കേബിൾ ഓപ്പറേറ്റർമാരുടെ സംഘടിത ശക്തി രാജ്യത്തിന് തന്നെ മാതൃകയാണെന്നും കുത്തകളുടെ കടന്നുകയറ്റത്തെ ഒരു പരിധിവരെ ചെറുത്ത് തോൽപ്പിക്കാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞതായും അതിൻ്റെയല്ലാം വിജയമാണ് ഇത്തരം സംരഭങ്ങളെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
ഡിജിറ്റൽ കേബിൾ ടിവി രംഗത്ത് രാജ്യത്ത് നാലാം സ്ഥാനവും ബ്രോഡ്ബാൻ്റ് സേവനരംഗത്ത് ആറാം സ്ഥാനവും കൈവരിച്ച് 1000 കോടി ബിസിനസ്സെന്ന സ്വപ്‌ന സാക്ഷാത്കാരത്തിലൂടെ അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഈ രംഗത്ത് കേരളവിഷന് മുകളിലുള്ള കമ്പനികളെല്ലാം രാജ്യത്താകമാനം വ്യാപിച്ചുകിടക്കുന്ന കോർപ്പറേറ്റ് ടെലികോം കമ്പനികളാണെന്നത് ഈ കൊച്ചു കേരളത്തിൽ മാത്രം വേരോട്ടമുള്ള കേരളവിഷൻ മാതൃകയുടെ പ്രസക്തിയും പ്രാധാന്യവുമാണ് ബോദ്ധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു
(ബൈറ്റ് )
ഓഫീസ് ഉദ്ഘാടനം കുറുക്കോളി മൊയ്ദീൻ എം എൽ എ നിർവഹിച്ചു.ഗോൾഡ് കേരള വിഷൻ ടി സി വി ചെയർമാൻ എം അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു
എം എൽ എ മാരായ പി നന്ദകുമാർ, ഡേ: കെ ടി ജലീൽ, അഡ്വ: എൻ ഷംസുദ്ധീൻ, 
സി ഒ എ സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹൻ, ന്യൂസ് മലയാളം 24x7 ചെയർമാൻ ശകിലൻ പത്മനാഭൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: യു സൈനുദ്ധീൻ, തിരൂർ നഗരസഭ വൈസ് ചെയർമാൻ പി രാമൻകുട്ടി
 , സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ്, സംസ്ഥാന ട്രഷറർ ബിനു ശിവദാസ് ,സിഡ്കോ പ്രസിഡൻ്റ്
കെ വിജയകൃഷ്ണൻ, കേരള വിഷൻ ഡിജിറ്റൽ ടിവി ബ്രോഡ്ബാബാ ൻ്റ് ചെയർമാൻ കെ ഗോവിന്ദൻ, സി ഒ എ സംസ്ഥാന സെക്രട്ടറി നിസാർ കോയപ്പറമ്പൻ , ടൈംസ് നെറ്റ് വർക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് മുസ്തഫ, വാർഡ് കൗൺസിലർ പി ഷാനവാസ്, സി ഒ എ സംസ്ഥാന എക്സിക്യൂടിവ് മെമ്പർ കെ വി രാജൻ. കേരള വിഷൻ ന്യൂസ് ചെയർമാൻ പി എസ് സിബി എന്നിവർ ആശംസകളർപ്പിച്ചു.വിഷൻ ടവർ കെട്ടിടം രൂപ കൽപ്പന ചെയ്ത ആർക്കിടക്ട രോഹിത് , കെ
ട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഡയരക്ടർ ശിഹാബ്, രണ്ടാം ഘട്ട കെട്ടിട നിർമാണം നടത്തിയ പി പി ഫൈസൽ,മാനേജർ അബ്ദുൽ നാസിർ, സഹായിയായി പ്രർത്തിച്ച സുരേഷ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ഗോൾഡ് കേരള വിഷൻ മാനേജിങ് ഡയരക്ടർ എം രാജ് മോഹൻ സ്വാഗതവും കേരള വിഷൻ ഡയരക്ടർ പി വി അയ്യൂബ് നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)