ചിത്രം
പുറങ്ങ് മൊയ്തീൻ മുസ്‌ലിയാർ സ്മാരക സേവന അവാർഡ് സമസ്ത മുശാവറ അംഗം എം.വി ഇസ്മായിൽ മുസ്‌ലിയാർ ടി.എ റഷീദ് ഫൈസിക്ക് സമ്മാനിക്കുന്നു.
പൊന്നാനി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡൻ്റും മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റുമായിരുന്ന മർഹൂം പുറങ്ങ് ടി മൊയ്തീൻ മുസ്‌ലിയാർ അനുസ്മരണം മാത്തൂർ മദ്റസയിൽ സമസ്ത മുശാവറ മെമ്പർ എം.വി ഇസ്മായിൽ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. എം.എ ചേളാരി അനുസ്മരണ പ്രഭാഷണം നടത്തി. മൊയ്തീൻ മുസ്‌ലിയാർ സ്മാരക സേവന അവാർഡ് ടി.എ റഷീദ് ഫൈസിക്ക് എം.വി ഇസ്മായിൽ മുസ്‌ലിയാർ സമ്മാനിച്ചു. വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ അബ്ദുൽ ഖാദർ അൽഖാസിമി, പി.എം റഫീഖ് അഹമ്മദ്, നൗഷാദ് ചെട്ടിപ്പടി, ഇബ്റാഹിം ബാഖവി എടപ്പാൾ, ഷാഫി മാസ്റ്റർ ആലത്തിയൂർ, മജീദ് ഫൈസി പൊന്നാനി, സുബൈർ ഫൈസി മാവണ്ടിയൂർ, അനീസ് ഫൈസി മാവണ്ടിയൂർ പ്രസംഗിച്ചു.
മുഹമ്മദലി മുസ്‌ലിയാർ കോഴിച്ചെന, സി.എ സലാം ദാരിമി ചെമ്മാട്, മുസ്തഫ ഫൈസി കാടാമ്പുഴ, കബീർ ദാരിമി കോട്ടൂർ, യൂസഫ് മുസ്‌ലിയാർ പുറത്തൂർ, അബ്ദുസ്സലാം മുസ്‌ലിയാർ ബിപി അങ്ങാടി, അഹ്മദ് റഷീദ് ഹിഷാമി, മുഹമ്മദലി അഷ്റഫി നന്നംമുക്ക്, ഹസൻ ബാവ ഹാജി പൊന്നാനി, കെ സെയ്ദ് ഹാജി പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍