ഇക്കഴിഞ്ഞ 12 )o തിയ്യതി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന കോതമംഗലം സ്വദേശിനിയായ അമീന എന്ന നഴ്‌സ് ആണ് ആശുപത്രിയിൽ മുകൾ നിലയിൽ വച്ച് അമിതമായി മരുന്നുകൾ കഴിച്ച് ആത്മഹത്യ ചെയ്തത്. രണ്ട് വർഷത്തിലേറേയായി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പലകാരങ്ങൾ പറഞ്ഞ് ജനറൽ മാനേജർ
അബ്ദുറഹിമാൻ വയസ്സ് 36/2025
S/o സൈദലവി
നടക്കാവിൽ ഹൌസ്, പടിഞ്ഞാക്കര
കാവുംപുറം....
വളാഞ്ചേരി
അനുവദിച്ചിരുന്നില്ല. പാവപ്പെട്ട വീട്ടിലെ ഏക അത്താണിയായിരുന്ന ഇവക്ക് മെച്ചപ്പെട്ട മറ്റൊരു ജോലി ശരിയായിരുന്നു. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആ ജോലിക്ക് ചേരാൻ ഇവക്ക് സാധിച്ചിരുന്നില്ല. ഈ മാനസിക വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുട്ടിയുടെ വീട്ടുകാർ പറയുന്നത്. കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ജനറൽ മാനേജറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട നഴ്സിംഗ് സംഘടകളും രംഗത്ത് വന്നിരുന്നു. കുട്ടി മരിച്ചതോടെ ഒളിവിൽ പോയ ജനറൽ മാനേജരെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. R. വിശ്വനാഥ് IPS ന്റെ നിർദ്ദേശ പ്രകാരം തിരൂർ Dysp ശ്രീ. പ്രേമാനന്ദ കൃഷ്ണൻ, കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ SHO നൗഫൽ. K, കുറ്റിപ്പുറം S.I ഗിരി എന്നിവരുടS നേതൃത്വത്തിൽ S. I നവീൻ, തിരൂർ DANSAF Team അംഗങ്ങളായ SI, ജയപ്രകാശ്, ASI രാജേഷ്, ASI ജയപ്രകാശ്, കുറ്റിപ്പുറം സ്റ്റേഷനിലെ ASI സുധാകരൻ, SCPO സനീഷ്,ഷെറിൻ ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍