പൊന്നാനി: സിപിഐ എം മുൻ പൊന്നാനി ഏരിയ കമ്മിറ്റി അംഗവും ദീർഘകാല പൊന്നാനി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന പൊന്നാനി ചാണാ റോഡ് സ്വദേശി തിരുത്തിക്കാട്ട് പിലാക്കൽ ടി പി ഉമർ (78) അന്തരിച്ചു. ജില്ലാ ട്രഷറി ഓഫീസറായിരുന്നു.
കബറടക്കം ഞായർ പകൽ 12ന് വലിയ ജുമുഅത്ത് പള്ളിയിൽ. പൊന്നാനി നഗരസഭ കൗൺസിലറായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചയായ 15 വർഷക്കാലം പൊന്നാനി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായിരുന്നു. കേരള എൻജിഒ യൂണിയൻ്റെയും കെജിഒഎയുടെയും ഭാരവാഹിയായിരുന്നു.
ഭാര്യ: കദീജ
മക്കൾ : റസിയ, നസീറ, സെമിറ, തൻസീറ, സഫീറ.
മരുമക്കൾ: സുബൈർ, അഷ്റഫ്, ഹക്കീം, അലി, റഫീഖ്.
സഹോദരങ്ങൾ: റുക്കിയ, ഹൈറുന്നീസ
പരേതരായ നഫീസ, മുഹമ്മദ് കുട്ടി, അബുബക്കർ, അലിക്കുട്ടി, ഉസ്മാൻ കുട്ടി(ബാവക്കുട്ടി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍