തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ പതാക ഉയർത്തി. സ്കൂൾ ചെയർമാൻ അഡ്വക്കറ്റ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷനായി. എക്സൈസ് ഡിപ്പാർട്ട്മെന്റ് ഓഫീസ് തിരൂരിലെ സിവിൽ എക്സൈസ് ഓഫീസർ സുധീഷ് കെ കെ മുഖ്യ അതിഥിയായിരുന്നു.
" ഇന്ന് സമൂഹത്തിൽ നടമാടി കൊണ്ടിരിക്കുന്ന മയക്കുമരുന്ന്, ലഹരി എന്നിവയിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കാനും, ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അത് നേടിയെടുക്കാൻ കഠിനമായി പരിശ്രമിച്ച് മുന്നേറാനും അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ ഹെഡ് ഗേൾ ആർ അനാമിക സ്വാഗതം പറഞ്ഞു.
സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ട്രഷറർ കെ അബ്ദുൽ ജലീൽ, ജോയിന്റ് സെക്രട്ടറി നജുമുദ്ദീൻ കല്ലിങ്ങൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.വൈസ് ചെയർമാൻ പി എ റഷീദ്, എം ഇ എസ് തിരൂർ താലൂക്ക് സെക്രട്ടറി അബ്ദുൽ ഖാദർ ഷെരീഫ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ടി ബെന്നി മറ്റ് മാനേജ്മെന്റ് അംഗങ്ങൾ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.സ്കൂൾ ഹെഡ് ബോയ് കെ മുഹമ്മദ് ഷിഫാൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. ദേശഭക്തിഗാനം,യോഗ, റോളർ സ്കേറ്റിങ്, തുടങ്ങിയ വിവിധ പരിപാടികളും നടന്നു. പരിപാടിയിൽ പ്രീ പ്രൈമറി മോണ്ടിസോറി വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭ മായ മാസ്സ്ഡ്രിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍