തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽബോഡി യോഗവും നവീകരിച്ച ഓഫീസ് ഉദ്ഘാടനവും
തിരൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ വാർഷിക ജനറൽബോഡിയോഗവും നവീകരിച്ച ഓഫീസ് ഉദ്ഘാടനവും കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ സഹായ വിതരണവും കൂടാതെ വ്യാപാരികളുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ലത്തീഫ് കുന്നത്ത് സ്മാരക വിദ്യാഭ്യാസ പുരസ്കാര വിതരണവും 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് തിരൂർ ചേമ്പർ ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്നു..
അന്നേദിവസം കാലത്ത് 9. 30 മുതൽ തിരൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ ഹെൽത്ത് പാർട്ണറായ ശിഹാബ് തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു..
ക്യാമ്പിൽ ഓർത്തോ വിഭാഗം , ജനറൽ മെഡിസിൻ, ഹൃദ്രോഗം, ഷുഗർ, പ്രഷർ, എന്നീ പരിശോധനകളും കൂടാതെ ഇ.സി.ജി സൗകര്യങ്ങളും ലഭിക്കുന്നതാണ്..
നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പ്രസിഡണ്ടും സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ശ്രീ : കുഞ്ഞാവു ഹാജിയും കുടുംബസുരക്ഷാ പദ്ധതിയുടെ മരണാന്തര സഹായമായ 10 ലക്ഷം രൂപ കൈമാറൽ തിരൂർ എം.എൽ.എ. ശ്രീ :കുറുക്കോളി മൊയ്തീനും..
വിദ്യാഭ്യാസ പുരസ്കാര പദ്ധതിയുടെ ഉദ്ഘാടനവും ചേമ്പർ ഹിസ്റ്ററിയും ബഹുമാനപ്പെട്ട സബ് കലക്ടർ ദിലീപ് .കെ . കൈനിക്കര IAS നിർവഹിക്കും..
എക്സിക്യൂട്ടീവ് ഓഫീസിന്റെ ഉദ്ഘാടനം കെ .വി .വി .എസ് . മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ശ്രീ : കുഞ്ഞുമുഹമ്മദും..
ജില്ലാ കമ്മിറ്റി നൽകുന്ന മരണാനന്തര സഹായ വിതരണം മലപ്പുറം ജില്ലാ ട്രഷറർ ശ്രീ :നൗഷാദ് കളപ്പാടനും...
യൂത്ത് വിംഗ് ഹാളിന്റെ ഉദ്ഘാടനം യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ഉറുമാഞ്ചേരിയും നിർവഹിക്കും..
എന്റെ നാട് എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ നല്ല തിരൂർ പദ്ധതിയുടെ ഭാഗമായ
നല്ല സംസ്കാരം
നല്ല പരിസ്ഥിതി
നല്ല വ്യാപാരം
നല്ല ഭക്ഷണം
നല്ല ആരോഗ്യം
നല്ല വിദ്യാഭ്യാസം
നല്ല ഗതാഗതം
എന്നീ വിഭാഗങ്ങളിൽ ചേമ്പർ പുരസ്കാരങ്ങൾക്ക് അർഹരായ വ്യക്തികളേയും സ്ഥാനങ്ങളേയും ആദരിക്കുന്നു..
പത്ര സമ്മേളനത്തിൽ ചേമ്പർ പ്രസിഡണ്ട് പി. എ .ബാവ ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് , വർക്കിംഗ് പ്രസിഡണ്ട് അബ്ദുറഹിമാൻ .പി . പി .വൈസ് പ്രസിഡണ്ട് മമ്മി . സി. എന്നിവർ പങ്കെടുത്തു...
പി.എ. ബാവ
പ്രസിഡന്റ്
സമദ് പ്ലസന്റ്
ജനറൽ സെക്രട്ടറി
പി.എ. റഷീദ്
ട്രഷറർ
തിരൂർ
13/08/2025

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍