വിപുലീകരിച്ച നേത്ര രോഗ വിഭാഗം നാടിന് സമർപ്പിച്ചു.
പൊന്നാനി താലൂക്കാശുപത്രിയിലെ നേത്ര രോഗ വിഭാഗം നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
നവീകരിച്ച നേത്ര രോഗ വിഭാഗം നഗരസഭ ചെയർപേഴ്സൺ ശിവദാസ് ആറ്റുപുറം നാടിന് സമർപ്പിച്ചു.
നേത്ര ചികിത്സകൾക്കായി താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിൽ ഒന്നാം നിലയിലായിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. പല രോഗികൾക്കും മുകളിലത്തെ നിലയിലെത്താൻ പ്രയാസമാണെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിൽ താഴത്തെ നിലയിലേക്ക് നേത്രരോഗ വിഭാഗം മാറ്റി സ്ഥാപിക്കുന്നതിന് നഗരസഭ ഭരണ സമിതിയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയും എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒ.പി വിഭാഗം നവീകരിച്ച് താഴത്തെ നിലയിൽ സജ്ജീകരിച്ച് പ്രവർത്തനം ആരംഭിച്ചത്.
ഉത്ഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർ പേഴ്സൺ ഷീന സുദേശൻ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രജീഷ് ഊപ്പാല, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു കൗൺസിലർ ഷാഫി, ആശുപത്രി സൂപ്രണ്ട് സുരേഷ് കുമാർ , ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ പി.വി.അയ്യുബ്, യു.കെ അബൂബക്കർ , ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍