പൊന്നാനി..പീടിക മൗലിദ് സംഘടിപ്പിച്ചു

ponnani channel
By -
0
പൊന്നാനി..പീടിക മൗലിദ് സംഘടിപ്പിച്ചു

പൊന്നാനി :നൂറ്റാണ്ടുകൾക്കു മുമ്പ് പൊന്നാനിയിലും പരിസരങ്ങളിലും പരിശുദ്ധമായ പുണ്യ റബീഅ് മാസം കടന്നുവരുമ്പോൾ പീടിക മൗലിദുകൾ ശ്രദ്ധേയമായിരുന്നു. ആത്മീയ മജ്ലിസുകൾനിറഞ്ഞ നിന്നിരുന്ന കാലം. കച്ചവടക്കാർക്കിടയിൽ പരസ്പരം സ്നേഹം വർധിക്കാനും ഐക്യവും ബഹുമാനവും നിലനിർത്താൻ വേണ്ടി ഇത്തരം മജ്ലിസുകൾ പൊന്നാനിയുടെ പരിസരങ്ങളിൽ ധാരാളം നടന്നിരുന്നു. അത് മുഖേനെ സമൂഹത്തിന്റെ ഇടയിലും കുടുംബങ്ങളുടെയും കച്ചവടക്കാർക്ക് ഇടയിലും പ്രത്യേകമായ സന്തോഷവും സ്നേഹവും നിറഞ്ഞിനിന്നിരുന്നു. ആ പഴമയിലേക്കും പൊന്നാനിയിലെ നല്ല മനസ്സുകളെയും വിശ്വാസികളെയും പഴയ കാല ഓർമ്മകളിലേക്കും സജീവമാക്കേണ്ട കാലഘട്ടമാണ് ഇന്ന്. ആത്മീയ മനസ്സുകൾ നിറഞ്ഞിനിന്ന സദസ്സുകൾ ഇന്ന് നമ്മളിൽ നിന്ന് അകന്നു പോയിരിക്കുകയാണ്. പഴയ സ്നേഹവും ബഹുമാനവും തിരിച്ചുകൊണ്ടുവരാനും മഹല്ലിന്റെയും നാടിന്റെയും സമൂഹത്തിന്റെയും ഐക്യത്തിന് വേണ്ടി നാം സജീവമാകേണ്ട കാലഘട്ടമാണ്.പൊന്നാനി മൗലീദിന്റെ ഭാഗമായി സജീവമായിരുന്ന പൊന്നാനിയിലെ പീടിക മൗലിദിന് തുടക്കം കുറിച്ചിരിക്കുകയാണ് .
 'തിരുവസന്തം 1500' എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മീലാദ് കാമ്പയിനിൻ്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പൊന്നാനി മൗലിദിൻ്റെ പ്രചരണാർത്ഥം പൊന്നാനി വലിയ ജുമുഅത്ത് പള്ളിക്ക് സമീപം പീടിക മൗലിദ് സംഘടിപ്പിച്ചു.കെ.എം മുഹമ്മദ് കാസിം കോയ ഉദ്ഘാടനം ചെയ്തു.പി.വി അബൂബക്കർ മുസ്‌ലിയാർ,ശാഹുൽ ഹമീദ് മുസ്‌ലിയാർ, ഹംസത്ത് മുസ്‌ലിയാർ തുടങ്ങിയവർ മൗലിദ് പാരായണത്തിന് നേതൃത്വം നൽകി.സയ്യിദ് സീതികോയ തങ്ങൾ സമാപന പ്രാർത്ഥന നിർവ്വഹിച്ചു. അബ്ദുല്ല ബാഖവി ഇയ്യാട്, ഉമർ ശാമിൽ ഇർഫാനി, ഉവൈസ് അദനി, സിദ്ദീഖ് മൗലവി അയിലക്കാട്, പൊന്നാനി വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി അഷ്റഫ് ഹാജി,നജീബ് അഹ്സനി വി.പി.എം സുബൈർ ബാഖവി, ഉസ്മാൻ കാമിൽ സഖാഫി, കെ.വി സെക്കീർ,ഹുസൈൻ അയിരൂർ, അനസ് അംജദി,ഹംസത്ത് അഹ്സനി, ഹംസത്ത് അഴീക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)